ഇടതുമുന്നണിയില്‍ കുറുമുന്നണിയെന്ന് എം എം ഹസന്‍

തിരുവനന്തപുരം| Last Modified ശനി, 15 നവം‌ബര്‍ 2014 (15:40 IST)
ഇടതുമുന്നണിയില്‍ കുറുമുന്നണിയുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. ഇടതുമുന്നണിയില്‍ വി എസ് അച്യുതാനന്ദനും സിപിഐയും ഒരു ഭാഗത്തും പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎമ്മും മറ്റു കക്ഷികളും എതിര്‍ഭാഗത്തുമായി കുറുമുന്നണികള്‍ നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ നടത്തിയ സമരം യഥാര്‍ഥത്തില്‍ സിപിഎമ്മിനെതിരാണ്. മാണിയെ മറയാക്കി സിപിഐ, സിപിഎമ്മിനെതിരേ സമരം ചെയ്യുകയാണെന്നും ഹസന്‍ പറഞ്ഞു. പിസി ജോര്‍ജ് യുഡിഎഫിന്റെ മിത്ര- ശത്രുവാണെന്നും അദ്ദേഹം അമൂല്യ സമ്പത്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :