വിഎസിന്റെ പോക്ക് ശരിയല്ലെന്ന് കൊടിയേരി

വയനാട്| vishnu| Last Modified ശനി, 3 ജനുവരി 2015 (07:55 IST)
വി‌എസ് അച്യുതാനന്ദനേ രൂക്ഷമായി വിമര്‍ശിച്ച്കൊണ്ട് സിപി‌എം പൊളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ രഗത്ത്. സിപി‌എം വയനാട് ജില്ലാ സമ്മേളനത്തിലെ മറുപടി ചര്‍ച്ചയിലാണ് കൊടിയേരി വി‌എസ്സിനെതിരെ രംഗത്ത് വന്നത്. വിഎസ് അച്യുതാനന്ദന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് കൊടിയേരി
തിരുത്താന്‍ അവസരം നല്‍കുംതോറും വിഎസ് അനുസരണക്കേട് കാട്ടുന്നതായും ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സികെ ശശീന്ദ്രന്‍ പറഞ്ഞു.

വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ചും പിണറായി വിജയനെ പ്രശംസിച്ചുമാണ് ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ പ്രതികരിച്ചത്. പിണറായിയുടെ ശക്തമായ സാന്നിധ്യമാണ് പാര്‍ട്ടിയെ നിലനിര്‍ത്തുന്നതെനന്നും പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ ക്രിമിനലുകളെ വിഎസ് സംരക്ഷിക്കുന്നെന്നാണ് വിമര്‍ശനം. നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജീവിച്ചിരിക്കുന്ന നേതാക്കളുടെ കോലം കത്തിച്ച ലതീഷ് ബി ചന്ദ്രനെ പോലെയുളള ഒരാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തത് തന്നെ ഉചിതമായ നടപടിയായില്ലെന്നും
ആലപ്പുഴയിലെ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :