വി‌എസ് തുറന്നടിക്കുന്നു; തെരഞ്ഞെടുപ്പില്‍ ഇനിയും മത്സരിക്കും

തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (11:10 IST)
സിപി‌എം സംഘടനാ സമ്മേളനത്തിലേക്ക് കടന്ന അവസരത്തില്‍ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി വി‌എസ് അച്യുതാനന്ദന്‍ രംഗത്ത്. താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍‌വാങ്ങിയിട്ടില്ലെന്നും താഴെ വീഴുന്നതു വരെ പാര്‍ട്ടിയെ സഹായിക്കുമെന്നും വി‌എസ് ‌തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വി‌എസ് തന്റെ നിലപട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ എം‌ജി രാധാകൃഷ്ണനു നല്‍കിയ അഭിമുഖത്തിലാണ് വി‌എസ് ഇങ്ങനെ തുറന്നടിച്ചത്.

അഭിമുഖത്തില്‍ പിണറായിക്കെതിരേയും വി‌എസ് നിലാടെടുത്തു, പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായിയുടെ കുറവുകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു എന്നും ഇനി അത് പുതിയ സംസ്ഥാന സമിതിയാണ് പരിശോധിക്കേണ്ടതെന്നും വീഎസ് പറയുന്നു.
പാര്‍ട്ടിയിലെ വിഭാഗീയതയേക്കുറിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടിയില്‍ എതിര്‍ശബ്ദങ്ങലള്‍ ഉയരുമ്പോള്‍ അതിനേ വിഭാഗീയതായി ചിത്രീകരിക്കുന്നു എന്നാണ് വി‌എസ് പറയുന്നത്.

ഒരുവിഭാഗം അളുകള്‍ പാര്‍ട്ടിയില്‍ ലീഡര്‍ ഷിപ് നേടാന്‍ ശ്രമിക്കുന്നതായി വിമര്‍ശനങ്ങളുണ്ട്. അത്തരം ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരേയാണ് ആരോപണങ്ങളുയരുന്നത് അയാള്‍ക്ക് പറയാനുള്ളതും കേള്‍ക്കേണ്ടതായുണ്ടെന്നും വി‌എസ് പറയുന്നത്. ദേശീയ നേതൃത്വത്തിന്റെ പോരായ്മകളേക്കുറിച്ചും വി‌എസ് തുറന്നടിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടീനെ വിമേശിക്കാനും വി‌എസ് മറന്നില്ല. പാര്‍ട്ടിക്കും തനിക്കും സംഭവിച്ച പോരായ്മകളേകുറിച്ച് കാരാട്ട് വിശദമായി പരിശോധിക്കണമെന്ന് വി‌എസ് പറഞ്ഞു.

സിപി‌എം സംസ്ഥാന നേതൃത്വത്തേ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കുന്നതാണ് ഇപ്പോഴത്തെ വി‌എസിന്റെ നിലപാട്. സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപില്‍ മത്സരിക്കുമെന്ന് പരോക്ഷമായി സൂചിപ്പിച്ചതൊടെ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള സിപി‌എമ്മിലെ പിണറായി വിഭാഗത്തിന്റെ നീക്കങ്ങളെ എതിര്‍ക്കുമെന്നുള്ള ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :