തിരുവനന്തപുരം|
Last Updated:
ചൊവ്വ, 25 നവംബര്‍ 2014 (14:02 IST)
കെ എം മാണി കോഴ പറ്റുമ്പോള്‍ മാണിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്നും പണം പറ്റുമ്പോള്‍ ഭാര്യ തലകുലുക്കി സമ്മതിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.
ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയേറ്റ്,കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണം നീട്ടുന്നത് മാണിയെ രക്ഷിക്കാനാണെന്നും കേസില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അനുസരിക്കാന്‍ തയ്യാറാവുന്നില്ലെന്നും വി എസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് വി എസ് പറഞ്ഞു.
ചടങ്ങില്‍ മുന്നണിയിലെ മറ്റ് ഘടകകക്ഷി നേതാക്കളും സംസാരിച്ചു. മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുടെയും പങ്കാളിത്തം മാര്ച്ചിലുണ്ടാകുമെന്ന് ഘടകകക്ഷികള്‍ നേരത്തെ അറിയിച്ചിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.