വിഎസ് അച്യുതാനന്ദന്‍ പാവങ്ങളുടെ നേതാവ്: രമേശ് ചെന്നിത്തല

 വിഎസ് അച്യുതാനന്ദന്‍ , രമേശ് ചെന്നിത്തല , പാവങ്ങളുടെ നേതാവ്
ഹരിപ്പാട്| jibin| Last Modified ശനി, 28 മാര്‍ച്ച് 2015 (20:02 IST)
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ വാനോളം പുകഴ്ത്തി ആഭ്യന്തരമന്ത്രി രംഗത്ത്. പ്രായമേറെയായിട്ടും യുവാവിന്റെ പ്രസരിപ്പോടെ പാവങ്ങള്‍ക്കായി പോരാട്ടം നടത്തുന്ന അദ്ദേഹം പാവങ്ങളുടെ നേതാവാണെന്നും. സാധുക്കള്‍ക്കായുള്ള പോരാട്ടത്തിലൂടെയാണ് വിഎസ് ജനമനസ്സുകളില്‍ ഇടംനേടിയതെന്നും ചെന്നിത്തല പറഞ്ഞു. കാര്‍ത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സാംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യത്തിലായിരുന്നു ചെന്നിത്തല അദ്ദേഹത്തെ വാനോളം പുകഴ്ത്തിയത്.

രാഷ്ട്രീയത്തില്‍ എന്റെ പ്രായത്തേക്കാള്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള നേതാവാണ് വിഎസ് അച്യുതാനന്ദന്‍. പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും ശക്തിയും അദ്ദേഹത്തിന്‍ അന്നും ഇന്നും ഉണ്ട്. സാധുക്കള്‍ക്കായുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ അദ്ദേഹം ഇടംനേടിയത്. പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിഎസ് ആ കാലഘട്ടത്തെപ്പറ്റ് ചടങ്ങിനിടെ തന്നോട് പറഞ്ഞതായും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ കേട്ടിരുന്ന വിഎസ് എഴുതി തയാറാക്കിയ പ്രസംഗം വായിച്ചശേഷം ഉടന്‍ തന്നെ മടങ്ങുകയായിരുന്നു. അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തേണ്ടതിനാല്‍ യോഗം തീരുന്നതിനുമുമ്പ് മടങ്ങുകയാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറയുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :