തിരുവനന്തപുരം|
Last Modified വ്യാഴം, 15 ഒക്ടോബര്‍ 2015 (14:25 IST)
സഹായിയെ കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവത്തെക്കുറിച്ച് സ്പീകര്‍ വിശദീകരിച്ച പശ്ചാതലത്തില്‍ സംഭവം വിവാദമാക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. സ്പീക്കറെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറെ പോലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കേണ്ടതാണെന്നും സുധീരന് പറഞ്ഞു.
തന്റെ ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാര് അഴിപ്പിച്ച സംഭവം വിവാദമായ സാഹചര്യത്തില്‍ നേരത്തെ വിഷയത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തിയിരുന്നു.തനിക്ക് കണ്ണിന് അസുഖമുണ്ടെന്നും കുനിയരുതെന്ന് ഡോക്ടറുടെ നിര്‍ദ്ദേശം ഉണ്ടെന്നും സ്പീക്കര്‍ എന്‍ ശക്തന് പറഞ്ഞു.