സുധീരന്‍ നികൃഷ്‌ടജീവിയെന്ന് വെള്ളാപ്പള്ളി; തനിക്കു ചേരുന്ന പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കരുതെന്ന് സുധീരന്‍

തിരുവനന്തപുരം:| JOYS JOY| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (17:45 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നികൃഷ്‌ടജീവിയെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കു ചേരുന്ന പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തി കൊടുക്കരുതെന്ന് ഇതിനു മറുപടിയായി സുധീരന്‍ തിരിച്ചടിച്ചു.

അടിമാലിയില്‍ എസ് എന്‍ ഡി പി രാഷ്‌ട്രീയവിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

നികൃഷ്‌ടജീവി പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളിക്കു തന്നെയാണ്. ബി ജെ പിയുടെ വര്‍ഗീയ അജന്‍ഡ നടപ്പിലാക്കാനാണ് എസ് എന്‍ ഡി പി ശ്രമിക്കുന്നത്. ഗുരുധര്‍മം വിട്ട് അധര്‍മം പ്രചരിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. വെള്ളാപ്പള്ളിയുടെ രാഷ്‌ട്രീയ മോഹങ്ങള്‍ക്ക് പരിധിയുണ്ടെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്‍ സ്വന്തം പാര്‍ട്ടിക്ക് പോലും വേണ്ടാത്ത നികൃഷ്‌ട ജീവിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വിമര്‍ശിച്ച് സുധീരനെ ആളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സുധീരനെ കൂടാതെ, പിണറായി വിജയനെതിരെയും വി എസ് അച്യുതാനന്ദനെതിരെയും വെള്ളാപ്പള്ളി കടുത്ത പരാമര്‍ശങ്ങള്‍ അടിമാലിയില്‍ നടത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :