മലബാര്‍ സിമന്റസ്: സിബിഐ അന്വേഷണം നിയമവശം പരിശോധിച്ച ശേഷം- മുഖ്യമന്ത്രി

മലബാര്‍ സിമന്റസ് അഴിമതി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വിഎം സുധീരന്‍ , എളമരം കരീം
തിരുവനന്തപുരം| jibin| Last Modified ശനി, 23 മെയ് 2015 (10:39 IST)
മലബാര്‍ സിമന്റസ് അഴിമതിയെ സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ നിലപാടിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു. അതേസമയം സിബിഐ അന്വേഷണം വേണമെന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളുകയും ചെയ്തു.

മലബാര്‍ സിമന്റസ് അഴിമതി കേസില്‍ സിപി എം നേതാവ് എളമരം കരീമിനെക്കുറിച്ച് മാത്രമല്ല പറയുന്നത്. കേസില്‍ മുമ്പ് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരേയും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരേണ്ടി വരുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ എളമരം കരീമിനെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണമാണെന്ന് സുധീരന്‍ യോഗത്തില്‍ നിലപാടെടുത്തു. കെപിസിസി പ്രസിഡന്റിന്റെ ഈ നിലപാടിനെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് വെട്ടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :