തിരുവനന്തപുരം|
Last Modified ശനി, 12 സെപ്റ്റംബര്‍ 2015 (12:36 IST)
കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് സ്ഥാനത്തു നിന്നും ജോയി തോമസിനെ മാറ്റണമെന്ന്
ആവശ്യപ്പെട്ട്
കെപിസിസി പ്രസിഡന്റ്
വിഎം സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. കത്തില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളാണ് ജോയ് തോമസെന്നും അതിനാല്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നുമാണ് സുധീരന് പറയുന്നു.
കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം തച്ചങ്കരിയെ മാറ്റാന്‍ തീരുമാനിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ജോയ് തോമസിനെതിരേ സുധീരന് കര്‍ശന നിലപാടെടുക്കുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്.