കണ്‍സ്യൂമര്‍ഫെഡ് അഴിമതി: ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സുധീരന്‍

തിരുവനന്തപുരം| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (13:39 IST)
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സുധീരന്‍ പറഞ്ഞു.

വലിയ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കണ്‍‌സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണ് തീരുമാനം. പകരം ഭരണച്ചുമതല രജിസ്ട്രാര്‍ക്കാണ്.അഴിമതിസംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതിയെ തന്നെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :