യു‌എന്‍ രക്ഷാ സമിതി വികസിപ്പിക്കണമെന്നു പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്| VISHNU N L| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (08:23 IST)
ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി വികസിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. സുസ്ഥിര വികസനത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധയൂന്നണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗാന്ധിജിയെ ഉദ്ധരിച്ചാണു മോഡി പ്രസംഗം തുടങ്ങിയത്. ദാരിദ്ര്യ നിര്‍മാര്‍ജനമാകണം മുഖ്യ അജണ്ടയെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രഥമ പരിഗണന വേണം. നമ്മുടെ പോരാട്ടം ദാരിദ്ര്യത്തിനെതിരെയാവണമെന്നും മോഡി ആവശ്യപ്പെട്ടു. സുസ്ഥിര വികസനത്തിനായി ദാരിദ്ര്യത്തെ ഇല്ലാതാക്കുകയാണ് വേണ്ടത്. രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണിത്. സമാധാനത്തിനും ലോക വികസനത്തിനുമായി 2030-ഓടെ ദാരിദ്ര്യത്തെ തുടച്ചുനീക്കാനുള്ള ലക്ഷ്യവുമായി നാം മുന്നോട്ട് പോകണമെന്നും മോഡി പറഞ്ഞു.

കാലവസ്ഥാ വ്യതിയാനമാണ് ലോകം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും മോഡി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മോഡി വ്യക്തമാക്കി.സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി ഇന്ത്യ പെന്‍ഷനും ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും രാജ്യം പ്രാധാന്യം നല്‍കുന്നു. സ്ത്രീ ശാക്തീകരണത്തിനും തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്നും മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :