നാല് സിറ്റിങ് സീറ്റുകളില്‍ പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് സുധീരന്‍; സിറ്റിങ് എംഎല്‍എമാരെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും മറ്റു നേതാക്കളും

നാല് സിറ്റിങ് സീറ്റുകളില്‍ പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് സുധീരന്‍; സിറ്റിങ് എംഎല്‍എമാരെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും മറ്റു നേതാക്കളും

ന്യൂഡല്‍ഹി| JOYS JOY| Last Updated: ചൊവ്വ, 29 മാര്‍ച്ച് 2016 (17:47 IST)
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര് മുറുകുന്നു. ഡല്‍ഹിയില്‍ നടക്കുന്ന എ ഐ സി സി സ്ക്രീനിംഗ് കമ്മിറ്റിയില്‍ നാല് സിറ്റിങ് സീറ്റുകളെച്ചൊല്ലി തര്‍ക്കം നടക്കുകയാണ്. തൃക്കാക്കര, തൃപ്പുണ്ണിത്തുറ, കോന്നി, ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങളെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

ഈ നാല് മണ്ഡലങ്ങളിലും സിറ്റിങ് എം എല്‍ എമാര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് വി എം സുധീരന്‍ സ്ക്രീനിങ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു. കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം പി മോഹന്‍ രാജ്, ഇരിക്കൂറില്‍ കെ സി ജോസഫിന് പകരം സതീശന്‍ പാച്ചേനി, തൃപ്പുണ്ണിത്തുറയില്‍ കെ ബാബുവിന് പകരം എന്‍ വേണുഗോപാല്‍, തൃക്കാക്കരയില്‍ ബെന്നി ബഹനാന് പകരം പി ടി തോമസ് എന്നിവരെ മത്സരിപ്പിക്കണമെന്നാണ് സുധീരന്റെ ആവശ്യം.

അതേസമയം, സിറ്റിങ് എം എല്‍ എമാരെ മാറ്റാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. എ, ഐ ഗ്രൂപ്പുകള്‍ ഡല്‍ഹിയില്‍ വെവ്വേറെ യോഗം ചേരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :