വിഴിഞ്ഞം: തുറമുഖ അതോറിറ്റി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

 വിഴിഞ്ഞം തുറമുഖ പദ്ധതി , ഹരിത ട്രിബ്യൂണല്‍ , സുപ്രീംകോടതി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (08:09 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് തുറമുഖ അതോറിറ്റി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് കാരണമായ തീരദേശ പരിപാലന നിയമ ഭേദഗതി പരിശോധിക്കാന്‍ അധികാരം ഉണ്ടെന്ന ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെയാണ് തുറമുഖ അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹരിത ട്രിബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പുമായി കരാറൊപ്പിട്ട കാര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :