തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (17:20 IST)
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഴിഞ്ഞം പദ്ധതിയിലെ കള്ളക്കളികള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും. കരാറൊപ്പിടല്‍ ചടങ്ങില്‍ ചീഫ് സെക്രട്ടറിയും ലീഗ് നേതാക്കളും വിട്ടുനിന്നത് ദുരൂഹമെന്നും കോടിയേരി പറഞ്ഞു.
വിഴിഞ്ഞം തുറുമുഖ പദ്ധതിയോട് വിയോജിപ്പില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞിരുന്നു.
പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ കാണാനെത്തിയ അദാനിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ പണം തട്ടിയെടുക്കാനുള്ള നീക്കമാണ് വിഴിഞ്ഞം പദ്ധതിയുടെ പേരിൽ അദാനി ഗ്രൂപ്പ് നടത്തുന്നത്. ഇതിന് യുഡിഎഫ് സർക്കാർ കൂട്ടു നിൽക്കുകയാണ്. വിഴിഞ്ഞം കരാറിൽ ഒന്നാം സ്ഥാനം റിയൽ എസ്റ്റേറ്റ് ബിസിനസിനാണെന്നും വിഎസ് ആരോപിച്ചു.