വിഎസിനെ കാണാന്‍ ഗൗതം അദാനിക്കൊപ്പം ദല്ലാള്‍ നന്ദകുമാറും

ഗൗതം അദാനി , വിഎസ് അച്യുതാനന്ദന്‍ , വിഴിഞ്ഞം തുറുമുഖ പദ്ധതി
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 17 ഓഗസ്റ്റ് 2015 (14:27 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കാണാനെത്തിയ ഗൌതം അദാനിയോടൊപ്പം ദല്ലാള്‍ നന്ദകുമാറും. വിഎസും ഗൌതം അദാനിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍
ദല്ലാള്‍ നന്ദകുമാറും പങ്കെടുത്തു.

വിവാദനായകനായ ദല്ലാള്‍ നന്ദകുമാ ഗൌതം അദാനിയോടൊപ്പം എത്തിയതിനെക്കുറിച്ച് അറിയില്ല. അദാനി ക്ഷണിച്ചിട്ടാണ് നന്ദകുമാര്‍ വന്നതെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.വിഴിഞ്ഞം പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കില്ലെന്ന് അദാനിയെ അറിയിച്ചെന്നും വിഎസ് പറഞ്ഞു.

അതേസമയം, അദാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് വിഎസുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്ന് ടി ജി നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിഎസുമായി
നടന്നത് ഔപചാരിക കൂടിക്കാഴ്ച മാത്രമാണെന്ന്
ഗൗതം അദാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :