ബാലഭാസ്കർ ഇനി ഒരോർമ; ഒരു നോക്ക് കാണാൻ ആയിരങ്ങൾ

അപർണ| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (12:04 IST)
വയലിനിസ്റ്റ് ഇനി ഒരു ഓർമ. യൂണിവേഴ്‌സിറ്റി കോളജിലും കലഭാവനിലും പൊതുദര്‍ശനത്തിന്‌ ശേഷം തിരുമലയിലെ സ്വവസതിയിൽ എത്തിച്ച ഭൌതികദേഹം ബുധനാഴ്ച ഉച്ചയോടെ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

തങ്ങളുടെ പ്രിയകലാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്. സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തിൽ മകൾ ആദ്യം മരിച്ചിരുന്നു. പിന്നാലെയാണ് ബാലു മരണപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :