ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

കണ്ണൂര്| Sajith| Last Modified ശനി, 23 ജനുവരി 2016 (10:17 IST)
ദേശീയ പാതയില്‍ പരിയാരത്തിനടുത്ത് വിളയാങ്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൂടെ സഞ്ചരിച്ച രണ്ട് വിദ്യാര്‍ത്ഥികളെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയും കളര്‍കോട് സ്വദേശിയുമായ ശരത് ബി ചന്ദ്രന്‍ (20), കൊച്ചി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി റോജന്‍ റോയ് (18) എന്നിവരാണു മരിച്ചത്. ശരത്തിന്‍റെ സഹപാഠി ശ്രീധര്‍, റോജന്‍ റോയിയുടെ സഹോദരന്‍ റോബിന്‍ എന്നിവരാണു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ളത്.

നേര്‍ക്കുനേര്‍ വന്ന ഇരു ബൈക്കുകളും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് ബൈക്കുകള്‍ക്കും തീപിടിച്ചു. ശരത്തും റോജനും ഇടി നടന്നയുടന്‍ തന്നെ മരിച്ചു. പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റാണു തീയണച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :