കൊച്ചിയില്‍ വെടിപ്പുരയ്ക്ക് തീ പിടിച്ച് ഒരു മരണം, ഒരാളുടെ നില അതീവ ഗുരുതരം

കൊച്ചി| Sajith| Last Updated: വെള്ളി, 22 ജനുവരി 2016 (14:19 IST)
മരടിൽ വെടിപ്പുരയ്ക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരം. സമീപത്തെ കെട്ടിടങ്ങൾക്കും വീടുകള്‍ക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇന്ന് 12 മണിയോടെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറിയിൽ തീ പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം തീ പിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

തുടര്‍ന്ന് വൻ ശബ്‌ദത്തോടെ വെടിപ്പുര പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയർഫോഴ്സിന്റെയും
നാട്ടുകാരുടെയും തീവ്ര പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിച്ച വെടിപ്പുരയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :