തർക്കങ്ങൾക്കും വിവാദങ്ങൾക്കും അവസാനം; മന്ത്രി ഇ പി ജയരാജൻ രാജി വെച്ചേക്കും; രാജിസന്നദ്ധത പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചു

ബന്ധു നിയമനം: മന്ത്രി ഇ പി ജയരാജൻ രാജി വെച്ചേക്കും

തിരുവനന്തപുരം| aparna shaji| Last Updated: വ്യാഴം, 13 ഒക്‌ടോബര്‍ 2016 (11:42 IST)
ബന്ധുനിയമന പ്രശ്നത്തിൽ മന്ത്രി പാർട്ടിയെ രാജി സന്നദ്ധത അറിയിച്ചു. വിജിലൻസ് കോടതിയിൽ രാജി അറിയിക്കും. മന്ത്രി രാജി വെക്കുകയാണെങ്കിൽ പിണറായി മന്ത്രിസഭയിലെ ആദ്യത്തെരാജിയായിരിക്കും ഇത്. മന്ത്രിക്കെതിരെയുള്ള ത്വരിത പരിശോധനയുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജി ഇന്ന് കോടതി പരിഗണിക്കും.

മന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാണെന്ന് ഇ പി ജയരാജൻ മുഖ്യമന്ത്രിയെയും അറിയിച്ചു. വരും ദിവസങ്ങളിൽ വിഷയം ചർച്ചയാകാതിരിക്കാനും വിവാദമാകാതിരിക്കാനുമാണ് രാജി പ്രഖ്യാപനമെന്നാണ് ലഭിക്കുന്ന വിവരം. ബന്ധു‌നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഒരു പ്രശ്നമുണ്ടാകാതിരിക്കാനാണ് ഈ തീരുമാനം. വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറി‌യേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

ഇ പി ജയരാജനെതിരെയുള്ള വിജിലൻസ് ത്വരിതപരിശോധനയി‌ൽ ഉടൻ തീരുമാനമാകും. വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന തിരുത്തൽ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :