ബാബുവിനെ പിന്നാലെ മാണിയും കൂടുതല്‍ കുരുക്കിലേക്ക്; വിജിലന്‍‌സ് നീക്കത്തില്‍ പകച്ച് കേരളാ കോണ്‍ഗ്രസ് (എം)

മാണിയെ വളഞ്ഞിട്ട് പിടിച്ച് വിജിലൻസ്; കൂടുതൽ തെളിവുകള്‍ പുറത്തുവരും

 bar bribery ,  km mani , kerala congress , k babu , jacob thomas , biju radhakrishnan , കെഎം മാണി , ബാര്‍കോഴ കേസ് , വിജിലൻസ് , ഹൈക്കോടതി , കെ ബാബു , ബിജു , കേരളാ കോണ്‍ഗ്രസ്
കൊച്ചി| jibin| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (13:50 IST)
ബാര്‍കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ കൂടുതൽ തെളിവുകള്‍ പുറത്തുവരാന്‍ കളമൊരുങ്ങുന്നു. മാണിക്കെതിരേ കൂടുതൽ തെളിവുകൾ നൽകാൻ രണ്ടു സാക്ഷികൾ രംഗത്തുവന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.


മാണിക്കെതിരെ രണ്ട്​ സാക്ഷികൾ കൂടുതൽ തെളിവുകളുമായി എത്തിയിട്ടുണ്ടെന്ന് വിജിലൻസ്​ ഹൈകോടതിയെ അറിയിച്ചു.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിൽ തുടരന്വേഷണം നടത്തണമെന്നും വിജിലന്‍സ് സത്യവാങ്​മൂലത്തിൽ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്‌ഥനായ നജിമുൾ ഹസനാണ് വിജിലൻസിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസ് ഒക്ടോബർ ആറിന് കോടതി വീണ്ടും പരിഗണിക്കും. കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നായി നിരവധി രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

അന്തിമ റിപ്പോർട്ട്​ സമർപ്പിക്കാത്തതിനാൽ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പുതിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സർക്കാർ സത്യവാങ്​മൂലത്തിൽ അറിയിച്ചു.

ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കാരണത്തിന്മേൽ മുൻ വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡി, അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന എസ്പി ആർ സുകേശൻ എന്നിവർക്കെതിരേ കോടതി അനുമതിയോടെ അന്വേഷണം നടക്കുന്ന കാര്യവും വിജിലൻസ് സത്യവാങ് മൂലത്തിൽ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :