ടോം ജോസിന്റെ അനധികൃത സ്വത്ത്: അന്വേഷണം സുഹൃത്ത്‌ അനിത ജോസിലേക്ക് വ്യാപിപ്പിച്ച് വിജിലന്‍സ്

ടോംജോസുമായി ബന്ധപ്പെട്ട അന്വേഷണം സുഹൃത്തിലേക്ക് നീങ്ങുന്നു

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (10:31 IST)
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്ത ടോംജോസുമായി ബന്ധപ്പെട്ട അന്വേഷണം സുഹൃത്തിലേക്ക് നീങ്ങുന്നു. ഡോ. അനിത ജോസാണ് തന്റെ സാമ്പത്തിക സ്രോതസെന്നും മഹാരാഷ്ട്രയിലെ ഭൂമി വാങ്ങാന്‍ അനിത ജോസാണ് തനിക്ക് ഒരു കോടിയിലേറെ രൂപ സഹായം നല്‍കിയതെന്നും ടോം ജോസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി മലയാളി കൂടിയായ ഡോ. അനിത ജോസിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് അനിത ജോസിന്റെ പാസ്ബുക്ക് കണ്ടെത്തിയിരുന്നു. കൊച്ചിയിലുള ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശമുളള ഒരാള്‍ അനിതയാണ്. രാമപുരത്തുളള ഇവരുടെ വീട് വര്‍ഷങ്ങളായി ആള്‍ താമസമില്ലാതെ കിടക്കുകയാണ്. ഇതിന്റെയല്ലാം അടിസ്ഥാനത്തിലാണ് വിജിലന്‍സ് അനിതയിലേക്ക് തിരിഞ്ഞത്.

അതേസമയം, ടോം ജോസിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ആ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി എസ്. വിജയാനന്ദ് അറിയിച്ചു. ഐഎഎസ് - ഐപിഎസ് ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇക്കര്യവുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തനിക്ക് പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :