തിരുവനന്തപുരം|
Last Modified ബുധന്‍, 19 നവംബര്‍ 2014 (12:56 IST)
ബാര്‍ കോഴ വിവാദം സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് വീണ്ടും തെളിഞ്ഞതായി ബാറുടമ ബിജു രമേശ്. കോഴ കൊടുത്തതിന്റെ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് കൈമാറിയിരുന്നു.
പ്രധാന സാക്ഷികളില്‍നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തയാറായിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.