ബിജു രമേശിന്റെ ഡ്രൈവറിന്റെ മൊഴിയെടുത്തു

തിരുവനന്തപുരം| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (11:20 IST)
ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശിന്റെ ഡ്രൈവറുടേയും
ഹോട്ടല്‍ മാനേജറുടേയും മൊഴിയെടുത്തു.ബിജു രമേശിന്റെ ഡ്രൈവറായ അമ്പിളി
കിഴക്കേകോട്ടയിലെ രാജധാനി ഹോട്ടല്‍ മാനേജരായ ശ്യാംമോഹന്‍ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം
എടുത്തത്.

നേരത്തെ ബാറുടമകള്‍ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ ബിജു രമേശ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.

അന്വേഷണ വിവരങ്ങളും മൊഴിയും ചോരരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതുകൂടാതെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ അഞ്ച് ഭാരവാഹികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :