ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം| Sajith| Last Modified ചൊവ്വ, 12 ജനുവരി 2016 (10:16 IST)
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉപരാഷ്ട്രപതി എം ഹമീദ് അന്‍സാരി ഇന്നുരാവിലെ 11.35 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും. രാവിലെ 10.00 മണിക്ക് റോസ് ലൗഞ്ച് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്റര്‍ഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കുക.

12.35 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 01.20 ന് രാജ്ഭവനിലെത്തും. വിശ്രമത്തിനുശേഷം വൈകുന്നേരം 04.00 മണിക്ക് വഴുതക്കാട് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ടി പി
ശ്രീനിവാസന് ഉപരാഷ്ട്രപതി ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌കാരം സമ്മാനിക്കും. 5 മണിക്ക് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു ആന്‍ഡ് ഇന്ത്യന്‍ പൊളിറ്റി ഇന്‍ പെഴ്‌സ്‌പെക്ടീവ് എന്ന പുസ്തക സമാഹാരം പ്രകാശനം ചെയ്യും.

വൈകുന്നേരം 06.00 മണിക്ക് രാജ്ഭവനില്‍ മടങ്ങിയെത്തുന്ന അദ്ദേഹം രാത്രി രാജ്ഭവനില്‍ തങ്ങും. ബുധനാഴ്ച രാവിലെ (ജനുവരി 13) 10.20 ന് രാജ്ഭവനില്‍ നിന്ന് വിമാനത്താളവത്തിലേക്ക് തിരിക്കുന്ന ഉപരാഷ്ട്രപതി 10.50 ന് വ്യോമസേന ഹെലികോപ്ടറില്‍ വര്‍ക്കലയില്‍ എത്തും. 11.25 ന് വര്‍ക്കല ഹെലിപാഡില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ച് 11.30 ന് ശിവഗിരി മഠത്തിലെത്തിച്ചേരുന്ന ഉപരാഷ്ട്രപതി 11.30 മുതല്‍ 12.00 മണിവരെ മഠം സന്ദര്‍ശിക്കും.

12.10 ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറില്‍ തിരിക്കുന്ന അദ്ദേഹം 12.40 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് രാജ് ഭവനിലെത്തുന്ന അദ്ദേഹം 3.00 മണിക്ക് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യും. 03.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം 04.20 ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :