ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ നോണ്‍ സ്റ്റോപ്പ് സര്‍വീസ്

തിരുവനന്തപുരം| Sajith| Last Modified തിങ്കള്‍, 11 ജനുവരി 2016 (11:10 IST)
സ്വകാര്യ വിമാന കമ്പനികളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ എന്ന് അറിയപ്പെടുന്ന ഇന്‍ഡിഗോ തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ട് നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചു. ദിവസേന രാവിലെ 10.40 നു പുറപ്പെടുന്ന വിമാനം 01.55 നു ഡല്‍ഹിയിലെത്തും. 5,103 രൂപയാണു യാത്രക്കൂലി.

തിരിച്ച് ഡല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 02.35 നു തിരിക്കുന്ന വിമാനം വൈകിട്ട് 05.50 ന് തിരുവനന്തപുരത്തെത്തും യാത്രക്കൂലി 5.216 രൂപയാണ്.

ഇതിനൊപ്പം ചെന്നൈയില്‍ നിന്ന് ദിവസേന രാവിലെ 08.30 ന് പുറപ്പെടുന്ന വിമാനം 09.30 ന് തിരുവനന്തപുരത്തെത്തും - യാത്രക്കൂലി 2,403 രൂപ. തിരിച്ച് വൈകിട്ട് 06.20 നു തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 07.25 ന് ചെന്നൈയിലെത്തും - യാത്രക്കൂലി 2,345 രൂപയാണിതിന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :