മഴ അതിശക്തം: നാളെ രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ശ്രീനു എസ്| Last Modified ശനി, 10 ജൂലൈ 2021 (13:49 IST)
സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി. ഇതേത്തുടര്‍ന്ന് നാളെ രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇന്നു നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 mm ന് കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :