മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരത: മേയാന്‍ വിട്ട പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു

ശ്രീനു എസ്| Last Modified ശനി, 10 ജൂലൈ 2021 (12:32 IST)
സംസ്ഥാനത്ത് മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരതയ്ക്ക് അവസാനമില്ല. കോതമംഗലത്ത് മേയാന്‍ വിട്ട പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ചുള്ളിക്കണ്ടത്താണ് മേയാന്‍ വിട്ട പശുക്കളുടെ ദേഹത്ത് സാമൂഹിക വിരുദ്ധര്‍ ആസിഡ് ഒഴിച്ചത്. പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ഇക്കാര്യം ഉടമസ്ഥര്‍ അറിയുന്നത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പശുക്കള്‍ക്കുനേരെ പ്രദേശത്ത് ആക്രമണങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്തെ ഭൂരിഭാഗം പേരുടേയും ഉപജീവനമാര്‍ഗമാണ് പശുവളര്‍ത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :