വേണ്ടിവന്നാല്‍ സിപിഎമ്മുമായി ഇനിയും കൈകോര്‍ക്കും: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ , വിഎസ് അച്യുതാനന്ദന്‍ , സിപിഎം , ബീഫ് രാഷ്ട്രീയം
കൊച്ചി| jibin| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (11:07 IST)
സിപിഎം- എസ്എൻഡിപി ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം- എസ്എൻഡിപി ബന്ധം സാധ്യമായേക്കാം. മൈക്രോഫിനാൻസ് അഴിമതി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വിശ്വാസമുള്ള ആളെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പരസ്പരം ആക്രമിച്ച നിരവധി പാര്‍ട്ടികള്‍ പിന്നീട് ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങളുടെ അജൻഡ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാനും തയാറാണ്. മൈക്രോഫിനാൻസില്‍ അഴിമതി തെളിഞ്ഞാൽ തൂക്കുകയറിൽ കയറാൻ വരെ താന്‍ ഒരുക്കമാണ്. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ വിഎസ് വെയിലത്ത് മുട്ടിൽ നിൽക്കാൻ തയാറാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ബീഫ് രാഷ്ട്രീയം കേരളത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദാദ്രി സംഭവത്തെച്ചൊല്ലിയുള്ള വിവാദത്തിനും കേരളത്തിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ ‘നിലപാട്’ പരിപാടിയിലാണ് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :