പിണറായി വിജയന്റെ സംഘടനാശേഷി കൊണ്ടാണ് സിപിഎം എന്ന പ്രസ്ഥാനം നിലനില്‍ക്കുന്നത്: വെള്ളാപ്പള്ളി

പിണറായി വിജയനോടുള്ള പ്രത്യേക സ്‌നേഹവുമായി വെള്ളാപ്പള്ളി; സ്വാഗതം ചെയ്യുമെങ്കില്‍ താന്‍ എല്‍ഡിഎഫില്‍ ചേരാന്‍ തയ്യാര്‍

തിരുവനന്തപുരം| Aiswarya| Last Updated: ശനി, 25 മാര്‍ച്ച് 2017 (15:11 IST)
കേരളത്തില്‍ ബി.ഡി.ജെ.എസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്നും താന്‍ എല്‍ഡിഎഫില്‍ ചേരാന്‍ തയ്യാറാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ബിഡിജെഎസിന് യോജിക്കാവുന്നത് എല്‍ഡിഎഫിനോടാണ്. തനിക്ക് പിണറായി വിജയനോട് പ്രത്യേക സ്‌നേഹമാണെന്നും മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തില്‍ എന്‍.ഡി.എ സംവിധാനം ഇപ്പോള്‍ നിലവിലില്ല. ബി.ജെ.പി കേരള ഘടകം ബി.ഡി.ജെ.എസിനെ വഞ്ചിച്ചു. അധികാരത്തിന് വേണ്ടിയുള്ള
വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബി.ജെ.പിയില്‍ നടക്കുന്നതെന്ന്
വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

ഇന്ത്യ മുഴുവന്‍ കമ്യൂണിസം തകര്‍ന്നപ്പോഴും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് പിണറായി വിജയന്‍ കാരണമാണെന്നും കമ്യൂണ്റ്റ് പ്രസ്ഥാനം ഉയര്‍ന്നത് നില്‍ക്കുന്നത് തന്നെ പിണറായിയുടെ വ്യക്തിപ്രഭാവത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫ് തങ്ങളെ സ്വാഗതം ചെയ്യുമെങ്കില്‍ അത്രത്തോളം നല്ലത് മറ്റൊന്നുമില്ലെന്ന് വെള്ളാപ്പള്ളി നടേഷന്‍ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :