നഷ്ടപരിഹാരം നൽകാന്‍ കഴിയില്ല; നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനെന്ന് സർക്കാർ

നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സര്‍ക്കാര്‍

Pinarayi Vijayan, LDF Government, Naxal Vargheese, തിരുവനന്തപുരം, നക്‌സല്‍ വര്‍ഗീസ്, നക്‌സലൈറ്റ്
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (12:41 IST)
നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016 ജൂണില്‍ ഹക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊലപാതകിയും കൊള്ളക്കാരനുമായി വിശേഷിപ്പിച്ചത്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വര്‍ഗീസിനെ വധിച്ചതെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യമുന്നയിച്ച് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്.

കവർച്ചയും കൊലപാതകവും ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയായിരുന്നു വർഗീസ്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതാണ്. ഈ കേസില്‍
ഐ.ജി ലക്ഷ്മണയെ കീഴ്കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വർഗീസിനെ വെടിവെച്ച് കൊന്നതാണെന്ന കോടതിയുടെ വിധിക്ക് വിപരീതമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :