ആലപ്പുഴ|
VISHNU N L|
Last Modified ചൊവ്വ, 3 നവംബര്‍ 2015 (20:28 IST)
തനിക്കും മകന് തുഷാറിനും വധഭീഷണിയെന്ന് വെള്ളാപ്പള്ളി നടേശന്. തമിഴ്നാട്ടില്‍ നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി പോലീസില്‍ പരാതി നല്കി. ബിജെപി അനുകൂല നിലപാടില്‍ നിന്ന് പിന്മാറിയില്ലെങ്കില് കൊല്ലുമെന്നാണ് ഭീഷണി.
കോയമ്പത്തൂരില്‍ നിന്നും അലുമ എന്ന സംഘടനയുടെ ലെറ്റര്‍ ഹെഡിലാണ് കത്തയച്ചിരിക്കുന്നത്. നവംബര്‍ 15 നകം ബിജെപി അനുകൂല നിലപാട് മാറ്റിയതായി പ്രസ്താവന ഇറക്കിയില്ലെങ്കില്‍ വധിക്കുമെന്നാണ് കത്തിലെ ഭീഷണി.
എഡിജിപിക്കും ആലപ്പുഴ എസ്പിക്കും പരാതി നല്‍കിയതായി വെള്ളാപ്പള്ളി പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്.
ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ നേരത്തെ മുതല്‍ വെള്ളാപ്പള്ളി നടേശനെതിരേ ഇടത് -വലത് മുന്നണികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഭീഷണിക്കത്തെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.