'വടക്ക് നിന്നുള്ള സിപി‌എം നേതാക്കള്‍ക്ക് ധാര്‍ഷ്ട്യം’

കൊല്ലം| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (10:59 IST)
വടക്ക് നിന്നുള്ള സിപിഎം നേതാക്കള്‍ക്ക്‌ ധാര്‍ഷ്‌ട്യമെന്ന്‌ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ തെക്ക് നിന്നുള്ള നേതാക്കള്‍ക്ക്‌ കൂടുതല്‍ യാഥാര്‍ത്ഥ്യബോധം ഉണ്ട്. നേതാക്കള്‍ വാക്കിലും പ്രവര്‍ത്തിയിലും കൂടുതല്‍ ശ്രദ്ധിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ വളര്‍ച്ച കുഴിയാനയെ പോലെയാണ്. കേന്ദ്രത്തിലും കേരളത്തിലും പാര്‍ട്ടിയുടെ വളര്‍ച്ച പിന്നോട്ടാണ്.

തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മണ്ഡലത്തില്‍ സിപിഎമ്മിനെ പിന്തുണച്ച എസ്‌എന്‍ഡിപി ഇപ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്നതിന്റെ കാരണം പറയേണ്ടത്‌ സിപിഎം തന്നെയാണ്. കൊല്ലത്തെ തോല്‍വിയില്‍ നിന്ന്‌ പാര്‍ട്ടി പലതും പഠിക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :