അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം അറസ്റ്റില്‍

പാറശാല| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (17:35 IST)
അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന സഹോദരങ്ങള്‍ പൊലീസ് വലയിലായി. കന്യാകുമാരി മാങ്കോട് കടവന്‍ കോണം റോഡരികത്ത് വീട്ടില്‍ ലിപിന്‍ (29), സഹോദരനായ വിളവന്‍ കോട് കൊട്ടാരക്കോണം വീട്ടില്‍ റെജിന്‍ (31) എന്നിവരാണു പാറശാല പൊലീസിന്‍റെ വലയിലായത്.

വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പ്പന നടത്തി വരികയാണ്‌ ഇവരുടെ പ്രധാന പണി. ലിപിന്‍ ബൈക്കുകള്‍ മോഷണം നടത്തി റെജിനെ ഏല്‍പ്പിക്കും. വര്‍ക്ക് ഷോപ്പ് തൊഴിലാളിയായ
റെജിന്‍ വാഹനങ്ങള്‍ പൊളിച്ച് പാര്‍ട്ട്സുകളാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കും, ഇതായിരുന്നു ഇവരുടെ രീതി.

രണ്ടാഴ്ച മുമ്പ് മോഷണം പോയ ബൈക്കുകള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഓടിച്ചു വന്ന ലിപിനെ കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടയില്‍ പൊലീസ് പിടികൂടുകയാണുണ്ടായത്. ക്ഷേത്രങ്ങള്‍, ആശുപത്രികള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന നിരവധി ബൈക്കുകള്‍ ഇത്തരത്തില്‍ മോഷണം നടത്തി വില്‍പ്പന നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :