നിരോധിത ഉത്പന്നങ്ങലുടെ വില്‍പ്പന: 11 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified വ്യാഴം, 29 ജനുവരി 2015 (20:20 IST)
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് എന്നിവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പതിനൊന്നു പേര്‍ അറസ്റ്റിലായി. ഒട്ടാകെ 33 റെയ്ഡുകളിലായി പതിനൊന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു.

ഇതോടെ 2014 മേയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 6183 ആയി ഉയര്‍ന്നു. ആകെ 29400 റെയ്ഡുകളിലായി 6329 കേസുകളും രജിസ്റ്റര്‍ ചെയ്തു.വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :