വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (18:57 IST)
വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും. ഇതേ പറ്റി ഡിഎംഇയോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടി. ഇപ്രത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇനി ഈ ദൃശ്യങ്ങള്‍
പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :