സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (11:48 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി. അത്തിക്കോട് സ്വദേശിയായ എസ്ഡിപി ഐ പ്രവര്‍ത്തകന്‍ ആണ് പിടിയിലായത്. തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകം സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചാമത്തെ പ്രതിയും പിടിയിലാകുന്നത്.

ഇതോടെ കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത എല്ലാവരും പിടിയിലായിട്ടുണ്ട്. ജാഫര്‍, യാസിന്‍, ഇന്‍സ് മുഹമ്മദ് ഹഖ്, അബ്ദുള്‍സലാം എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :