വടകരയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു, മൂന്ന്പേര്‍ക്ക് പരിക്ക്

വടകര| VISHNU N L| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (14:37 IST)
മടപ്പള്ളിയില്‍ ദേശീയ പാതയില്‍ ലാറിയില്‍ ഇടിച്ച് പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിനിടെ ടാങ്കര്‍ ഒരു കാറിലും ഇടിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം മാറ്റാനുള്ള പ്രത്യേക വാഹനം സംഭവ സ്ഥലത്തെത്തി. വാതകം മുഴവനായും മാറ്റണമെങ്കില്‍ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ അപകടാവസ്ഥയില്ലെന്ന് ഐ.ഒ.സി അധികൃതര്‍ അറിയിച്ചു. ലോറി റോഡില്‍ നിന്ന് മാറ്റാന്‍ കഴിയാത്തതിനാല്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ടാങ്കര്‍ ഇടിച്ച മീന്‍ ലോറി അമിത വേഗത്തിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :