മുല്ലപ്പെരിയാറിലേക്ക് ഇന്ന് വൈക്കോയുടെ മാര്‍ച്ച്

കുമളി| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (09:40 IST)
മുല്ലപ്പെരിയാറിലേക്ക് ഇന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. രാവിലെ 11ന് തേനിയില്‍ നിന്നും കുമളിയിലേക്ക് മാര്‍ച്ച് നടത്താനാണ് വൈക്കോയുടെ പദ്ധതി.

മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് വൈക്കൊയുടെ മാര്‍ച്ച്. കേരളത്തിന്റെ അതിര്‍ത്തി വരെ മാത്രമേ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടുള്ളുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ കമ്പത്തു വെച്ച് മാര്‍ച്ച് തടയുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2011ല്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടപ്പോഴും വൈക്കോ മുല്ലപ്പെരിയാറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ബിജിമോളുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതായി തമിഴ്നാട് കള്ളപ്രചരണം നടത്തിയിരുന്നു. ഇതെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട്ടില്‍ വീണ്ടും ആളിക്കത്തുകയാണ്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :