മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (10:14 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറച്ചതാണ് ജലനിരപ്പുയരാന്‍ കാരണം.

കഴിഞ്ഞദിവസം വരെ സെക്കന്‍ഡില്‍ 906 ഘന അടി വെള്ളം വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോയിരുന്നത് ഇന്നലെ രാവിലെ 150 ഘന അടിയായി കുറച്ചിരുന്നു. ജലനിരപ്പ് 142 അടിയാക്കാനുള്ള തമിഴ്നാടിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കം.

അണക്കെട്ടിലെ ജലനിരപ്പുയരുന്നതിനൊപ്പം പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ചോര്‍ച്ച കൂടിയിട്ടുണ്ട്. സുര്‍ക്കി മിശ്രിതം വന്നടിഞ്ഞ് അണക്കെട്ടിന്റെ മുന്‍വശത്തു ചതുപ്പ് രൂപപ്പെട്ടു. മണ്ണിനടിയിലൂടെ വലിയ ഉറവ പോലെയുള്ള ചോര്‍ച്ച ആശങ്ക പരത്തുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :