വൈക്കം|
JOYS JOY|
Last Modified തിങ്കള്‍, 23 നവംബര്‍ 2015 (16:44 IST)
സുപ്രസിദ്ധമായ വൈക്കം മഹാദേവര്‍ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം പ്രമാണിച്ച് ഞായറാഴ്ച രാവിലെ 8.15 - 10.15 നു കൊടികയറി. തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരിയാണു കൊടിയേറ്റ് കര്‍മ്മങ്ങള്‍ നടത്തിയത്. ഡിസംബര്‍ മൂന്നാം തീയതി വ്യാഴാഴ്ചയാണ് വൈക്കത്തഷ്ടമി.
ഞായറാഴ്ച വെളുപ്പിനു നട തുറന്ന് ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം ദക്ഷിണാമൂര്‍ത്തിയുടെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്നാണു കൊടിമര ചുവട്ടിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം തന്ത്രി കൊടിയേറ്റ് കര്‍മ്മം ശുഭമുഹൂര്‍ത്തത്തില്‍ നിര്‍വഹിച്ചത്.
പിന്നീടു നടക്കുന്ന അഷ്ടമി വിളക്കിലെ ദീപം പകരല്‍ ചടങ്ങ് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പി സി രാമരാജ പ്രസാദ് ഉദ്ഘാടനം ചെയ്യും. കലാമണ്ഡപത്തില്‍ ചലച്ചിത്ര താരം സുരേഷ് ഗോപിയും സ്വരമണ്ഡപത്തില്‍ സംഗീത സംവിധായകന്‍ ആലപ്പി ഋഷികേശും ദീപം തെളിക്കും.