നദി ഉത്സവത്തില്‍ നിന്ന് യാചകരെ ഒഴിവാക്കാനായി ആന്ധ്രാ സര്‍ക്കാര്‍ 5000 രൂപ നല്‍കുന്നു

രാജമുൻഡ്രി| VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (13:18 IST)
5000 രൂപ കൊടുത്ത് യാചകരെ പുഷ്കരലു ഉത്സവത്തില്‍ നിന്ന് അകറ്റാനുള്ള തന്ത്രവുമായി
ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. 5000 രൂപ നല്‍കുമെങ്കിലും ഉത്സവം തീരുന്ന ജൂലൈ 25 വരെ പ്രദേശത്ത് കണ്ട്പോകരുതെന്നാണ്
ആന്ധ്രാ സര്‍ക്കാരിന്റെ കല്‍പ്പന. ഉൽസവം ആരംഭിച്ച ജൂലൈ 14 മുതൽ ഇതുവരെ ആയിരത്തിലധികം യാചകർ ഉൽസവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

ഇവരുടെ ശല്യം രൂക്ഷമായതോടെ നിരവധി പരാതികളുയര്‍ന്നിരുന്നു. ഇതൊടെയാണ് പുതിയ തന്ത്രവുമായി ആന്ധ്രാ സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഉൽസവസ്ഥലത്തു നിന്നും യാചകരെ അകറ്റുന്നതിനുള്ള ഈ ആശയം വിരിഞ്ഞത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തലയിലാണെന്നാണ് വിവരം. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത് ഉത്സവം സംഘടിപ്പിക്കുന്ന കമ്മിറ്റിക്കാരെയാണ്.

യാചകർക്ക് 5,000 രൂപ വീതം നൽകുന്നതറിഞ്ഞ് യാചകരല്ലാത്തവരും നഷ്ടപരിഹാരത്തിനായി എത്തിച്ചേരുന്നതായാണ് വിവരം. റേഷൻ കാർഡില്ലാത്തവരും ക്ഷേമനിധികളിൽ അംഗത്വമില്ലാത്തവരുമായിട്ടുള്ള യാചകർക്കുമാത്രമെ സഹായധനം ലഭിക്കു എന്നാണ് നിബനധനയെങ്കിലും ഇതെല്ലാമുള്‍ലവരും ക്യൂവില്‍ നിന്ന് പണം വാങ്ങുന്നതായാണ് വിവരം. 2000ൽ യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ ഹൈദരാബാദ് സന്ദർശിക്കുന്നതിന് മുന്നോടിയായി നഗരത്തിലെ യാചകരെ മുഴുവൻ പണം കൊടുത്ത് അഭയാർഥി ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഈ ആശയമാണ് വീണ്ടും പരീക്ഷിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :