മാണിക്കെതിരെ വി ശിവന്‍കുട്ടി കോടതിയില്‍

തിരുവനന്തപുരം| Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (13:04 IST)
ബാര്‍ കോഴക്കേസില്‍
ധനമന്ത്രി കെ.എം മാണിക്കെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയെ സമീപിച്ചു.
ബാര്‍ ഉടമകളില്‍ നിന്നും സ്വര്‍ണ്ണവ്യാപാരികളില്‍ നിന്നും കോഴിക്കച്ചവടക്കാരില്‍ നിന്നും ബേക്കറി ഉടമകളില്‍ നിന്നും 27 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ച് ശിവന്‍കുട്ടി എംഎല്‍ എ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.

ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. ഇതുകൂടാതെ 1965 മുതല്‍ ഇതുവരെയുള്ള ആസ്തിവിവരം സംബന്ധിച്ച് മാണി തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ സമിര്‍പ്പിച്ച രേഖകളും കോടതില്‍ സമര്‍പ്പിക്കും.ഇതില്‍ ക്രമാതീത്ക്കമായ വളര്‍ച്ചയുണ്ടായതായി ശിവന്‍ കുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :