സോളാർ: സിബിഐ അന്വേഷിക്കണമെന്ന വിഎസിന്റെ ഹര്‍ജി തള്ളി

 സോളാർ തട്ടിപ്പ് കേസ് , പൊലീസ് , വിഎസ് അച്യുതാനന്ദൻ , ഹൈക്കോടതി
കൊച്ചി| jibin| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (11:55 IST)
സോളാർ തട്ടിപ്പു കേസിലെ പൊലീസ് അന്വേഷണം തൃപ്തികരമായതിനാല്‍ ഇപ്പോൾ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എഎം ഷെഫീക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സോളാർ തട്ടിപ്പു കേസിലെ നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് പൊലീസ് നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.


35 കേസുകളിൽ മുപ്പത്തിരണ്ടിലും അന്വേഷണം പൂർത്തിയായെന്നും. എറണാകുളം നോർത്ത്, സൗത്ത്, ഹോസ്ദുർഗ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീർന്നുവെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :