കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവര്‍ ഇന്ന് കീഴടങ്ങും

ആലപ്പുഴ| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (11:43 IST)
പി കൃഷ്ണപിള്ള സ്മാരക ആക്രമണക്കേസിലെ പ്രതികള്‍ ഇന്ന് അന്വേഷണസംഘത്തിന് മൂന്നില്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്. തൃശൂരിലെ ക്രൈബ്രാംഞ്ച് ഓഫീസില്‍ എത്തി കീഴടങ്ങുമെന്നാണ് പ്രതികളൂടെ അഭിഭാഷകര്‍ അറിയിച്ചത്. കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച മുങ്കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനേ തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജാമ്യാപേക്ഷ തള്ളിയ കോടതി കേസില്‍ പ്രതികളായ അഞ്ച് പേരും അന്വേഷണ ഉദ്യോഗസ്ഥന് മൂന്നില്‍ കീഴടങ്ങാനാണ് ഉത്തരവിട്ടത്. ഇതനുസരിച്ച് ഇന്ന് 10 മണിക്ക് ശേഷം തൃശൂരിലെ ക്രൈബ്രാഞ്ട് ഓഫീസിലെത്തി കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. അന്ന് തന്നെ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ജാമ്യാപേക്ഷ സര്‍മര്‍പ്പിക്കും, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ക്രൈംബ്രാഞ്ചു ആവശ്യപ്പെടും.

സിപിഎം പ്രവര്‍ത്തകരും നേതാക്കളുമായ അഞ്ച് പേരേ പ്രതികളാക്കി നേരത്തെ ക്രൈബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍‍ പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയിലെ ചിലരുടെ താല്‍പര്യമാണ് തങ്ങളെ പ്രതികളാക്കിയതിന് പിന്നെലെന്ന് ഒന്നും രണ്ടും പ്രതികളായ ലതീഷൂം സാബുവും ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ലതീഷിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :