തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2017 (12:14 IST)
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ടതില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാന്‍
വി എസ് അച്യുതാനന്ദൻ എത്തി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സംസ്ഥാന സർക്കാർ
ചെയ്യുമെന്നും അതുവരെ താൻ അവിടുത്തെ ജനങ്ങളോടൊപ്പമുണ്ടാകുമെന്നും വി.എസ് പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. അവര്‍ക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം വാങ്ങി നൽകുമെന്നും നിങ്ങളുടെ പരാതികൾ കേട്ടതു പോലെ തന്നെ വിഴിഞ്ഞത്തുള്ളവരേയും തനിക്ക് കാണേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോഴുള്ള പ്രതിഷേധമൊന്നും വി എസിന് നേരിടേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമാണ്.