ഏഷ്യാനെറ്റ് മാപ്പുപറഞ്ഞു, രണ്ടുനീതി പാടില്ല എന്നതിനാൽ മീഡിയ വണ്ണിന്റെ വിലക്കും നിക്കി: മാധ്യമ വിലക്കിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 7 മാര്‍ച്ച് 2020 (16:57 IST)
തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത വിഷയത്തില്‍ മലയാള വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞതിനാലാണ് വിലക്ക് നീക്കിയത് എന്നും ഒരേ തെറ്റിന് രണ്ട് ശിക്ഷ നൽകാൻ പാടില്ല എന്നതിനാലാണ് മീഡിയാ വണിന്റെ വിലക്ക് പിന്നീട് പിൻവലിച്ചത് എന്നും പറഞ്ഞു.

വാര്‍ത്താ പ്രക്ഷേപണം സംബന്ധിച്ചുള്ള കേബിള്‍ ടിവി നിയമം ലംഘിച്ചതിനാലാണ് ചാനലുകൾത്തിരെ നടപടിയെടുത്തത്. ആര്‍എസ്‌എസിനെതിരെ വാര്‍ത്ത കൊടുക്കാം.
ജയ്ശ്രീറാം വിളിക്കാത്തവരെ മര്‍ദ്ദിച്ചു, പള്ളികള്‍ പൊളിച്ചു എന്നെല്ലാം ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉളവാക്കുന്ന വിധത്തില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ഈ ചാനലുകള്‍ പ്രചരിപ്പിച്ചു അതിനാലാണ് നടപടി സ്വികരിച്ചത്.

ജനരോശം ഭയന്ന് വിലക്ക് പിന്‍വലിച്ചതാണെന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രയോഗമാണ് ഓര്‍മ്മ വരുന്നത്. നിയമം പാലിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും പരസ്പര വിദ്വേഷമുണ്ടാക്കുന്ന റിപ്പോര്‍ട്ടിങ് പാടില്ലെന്നത് ജനാധിപത്യ സംവിധാനത്തിലെ നിയമമാണെന്നും മുരളീധരന്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :