കൊച്ചി|
jibin|
Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (11:09 IST)
നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉതുപ്പ് വർഗീസിനെ അബുദാബിയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്‌തുവെന്ന വാര്‍ത്തകളെ തള്ളി ഉതുപ്പ് വർഗീസ് രംഗത്ത്. അറസ്റ്റ് വാറന്റിലാത്ത തന്നെ ഇന്റർപോൾ അറസ്റ്റ് ചെയ്‌തിട്ടില്ല.
വഞ്ചനാക്കുറ്റം ചുമത്തിയത് നിയമവിരുദ്ധമായിട്ടാണ് നിലവിലുള്ള വാട്സ്ആപ്പ് നമ്പര്‍ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ സിബിഐക്ക് സ്വയം കേസെടുക്കാനാകില്ല. കേസില്‍ തന്നെ കുടുക്കുകയായിരുന്നു. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐയുടെ നോട്ടീസ് കണ്ടു. അതിന് അനുസരിച്ച് മുന്നോട്ടു പോകുകയാണ്. എന്നാല്‍ കേസില്‍ സിബിഐയ്ക്കല്ല ലോക്കൽ പൊലീസിനാണ് കേസെടുക്കാൻ അധികാരമെന്നും ഉതുപ്പ് വർഗീസ് പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങി നിയമനടപടികൾ നേരിടും. ചോദ്യങ്ങൾക്കു മറുപടി നൽകാൻ സ്വയം ഹാജരായതാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉതുപ്പ് വർഗീസ്.
നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉതുപ്പ് വർഗീസ് അബുദാബിയിലെ ഹോട്ടലില്‍ നിന്ന് ഇന്റർപോൾ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്തകള്‍ പരന്നത്. ഈ വിവരം സിബിഐയ്ക്കു കൈമാറിയെന്നും. രാജ്യാന്തര നിയമം അനുസരിച്ചുള്ള നടപടികൾക്കു ശേഷം ഇദ്ദേഹത്തെ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇന്ത്യയില്‍ എത്താന്‍ അനുവദിക്കണമെന്നും കേസിലെ അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഉതുപ്പ് വർഗീസ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന്
സിബിഐ ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ ദിവസം രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയിയായി പ്രഖ്യാപിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഉതുപ്പ് വർഗീസ് കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായില്‍ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുളള
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്.