കളമശേരി ഭൂമിതട്ടിപ്പ്; സലീം രാജിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

കൊച്ചി| VISHNU N L| Last Updated: ബുധന്‍, 22 ജൂലൈ 2015 (18:03 IST)
വിവാദമായ കളമശേരി ഭൂമിതട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്. കേസില്‍ സലീം രാജിനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ സലീം രാജിന്റെ ബന്ധുക്കളായ അബ്ദുൽ മജീദ്, അബ്ദുൽ സലാം എന്നിവരുള്‍പ്പെടെ ആറുപേര്‍ പ്രതികളാണ്. റവന്യൂ ഉദ്യോഗസ്ഥരായ മൊറാദ്, കൃഷ്ണകുമാരി, കെ.സാബു, ഗീവർഗീസ് എന്നിവരാണ് മറ്റ് പ്രതികള്‍.

സലിംരാജിന്റെ സഹോദരീ ഭര്‍ത്താവ് അബ്ദുല്‍ മജീദ്, സഹോദരന്മാരായ മുഹമ്മദലി, സലാം എന്നിവര്‍ ചേര്‍ന്നു തണ്ടപ്പേര്‍ തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡില്‍ എന്‍.എ. ഷരീഫയുടെ 25 കോടി രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നതാണു കളമശേരി കേസ്.

2007 കാലഘട്ടത്തിലാണ് റവന്യൂ രേഖകള്‍ തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എന്‍.എ. ഷരീഫയുടെ ഉടമസ്ഥതയിലെ 25 കോടിയോളം രൂപ വിലവരുന്ന ഭൂമിയുടെ ഉടമസ്ഥത മാറ്റിയത്. കേസില്‍ മുൻ ലാൻഡ് റവന്യൂ കമ്മീഷണർ ടി.ഒ. സൂരജ് തണ്ടപ്പേര്‍ തിരുത്തിയെന്ന ആരോപണം നേരിടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :