Uma Thomas: മതിയായ സുരക്ഷയില്ലെന്ന് വ്യക്തം; ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു

Uma Thomas MLA
രേണുക വേണു| Last Modified വ്യാഴം, 2 ജനുവരി 2025 (09:04 IST)
Uma Thomas MLA

Uma Thomas: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ വെച്ച് ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഉമ തോമസ് പരിപാടിയില്‍ പങ്കെടുക്കാനായി ഗ്യാലറിയില്‍ എത്തുന്നതും താഴേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.


സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഗ്യാലറിയില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125-ാം വകുപ്പ്.

15 അടി ഉയരത്തില്‍ നിന്നാണ് എംഎല്‍എ തെറിച്ചുവീണത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം.
വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റിരുന്നു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ടായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :