സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2024 (10:55 IST)
കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കയ്യില്‍ നിന്ന് പണം എടുത്താണ് ചെയ്തതെന്നും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും നര്‍ത്തകി പറഞ്ഞു. എന്നാല്‍ ഉമ തോമസ് എംഎല്‍എ വീണു പരിക്കേല്‍ക്കുകയും സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തില്ലെന്നും നര്‍ത്തകി പറഞ്ഞു.
രജിസ്‌ട്രേഷന്‍ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയുമാണ് നല്‍കിയത്. താന്‍ മുമ്പും പല പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ലെന്നും നര്‍ത്തകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പരിപാടിയുടെ സമയം പലപ്പോഴായി മാറ്റി. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. കേരളത്തിനു പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.